മൂവാറ്റുപുഴ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അനുവദിച്ച വികസന പദ്ധതികൾ അല്ലാതെ മറ്റൊന്നും കഴിഞ്ഞ ഒരു വർഷമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിനായി അനുവദിപ്പിക്കാൻ എം.എൽ.എ മുൻകൈ എടുത്തിട്ടില്ലെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു. താൻ കൊണ്ടുവന്ന പദ്ധതികൾപോലും ദീർഘവീക്ഷണത്തോടെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പൊലീസ് ആസ്ഥാനം നഷ്ടപ്പെട്ടു. ജില്ലക്ക് അനുവദിച്ച സ്റ്റേഡിയം നിർമാണം, പൈങ്ങോട്ടൂർ ഗ്രാമീണ കുടിവെള്ള സ്കീം എന്നി രണ്ട് ബൃഹത്പദ്ധതികൾ അനിശ്ചിതത്വത്തിലായി. 48 കോടി ചെലവഴിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിച്ച നഗരവികസനത്തിന് രണ്ടാം ഘട്ടം അനുവദിപ്പിച്ച 30 കോടിയുടെ വിനിയോഗവും ഇതുവരെ നടന്നില്ല. ഉടൻ നിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കാര്യത്തിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡ് ബി.എംബി.സി നിലവാരത്തിൽ ഉയർത്തിയത് കഴിഞ്ഞ സർക്കാറിൻെറ കാലത്താണ്. റോഡ് നാലുവരിപ്പാതയാക്കാൻ പണം അനുവദിപ്പിച്ച് നടപടികൾ നീക്കിയതും കഴിഞ്ഞ സർക്കാറിൻെറ ഭരണകാലയളവിലാണ്. കക്കടാശ്ശേരി-കാളിയാർ, മൂവാറ്റുപുഴ -തേനി റോഡുകൾ വൻ വികസന കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ്. ഇത്തരം പ്രോജക്ടുകളുടെ മേൽനോട്ടക്കാരൻ മാത്രമായി എം.എൽ.എ ചുരുങ്ങിയെന്നും എൽദോ എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.