പട്ടയ പ്രശ്നം: കടവൂരിൽ സമരക്കാർ വില്ലേജ് ഓഫിസിന്​ മുകളിൽ കയറി പ്രതിഷേധിച്ചു

കോതമംഗലം: പട്ടയം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവർ ഓഫിസിന് മുകളിൽ കയറി നിലയുറപ്പിച്ചതോടെ കടവൂർ വില്ലേജ് ഓഫിസിൽ നാടകീയ രംഗങ്ങൾ. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ്​ സമരക്കാർ ഓഫിസിന് മുകളിൽനിന്ന് ഇറങ്ങിയത്​. രണ്ടാഴ്ചയായി മാവിൻതൊട്ടി നിവാസികളായ 50ൽപരം കുടുംബങ്ങൾ, താമസിക്കുന്ന സ്ഥലത്തിന് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസിന് മുന്നിൽ സമരം നടത്തുകയാണ്​. കാലങ്ങളായി ഇവിടെ കഴിയുന്ന കുടുംബങ്ങളെ സർക്കാറി‍ൻെറ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടും പട്ടയം അനുവദിക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കംകുറിക്കുകയായിരുന്നു. സമരം ആരംഭിച്ച ദിവസം തഹസിൽദാർ കലക്ടറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്നാണ്​ തിങ്കളാഴ്ച രാവിലെ സ്ത്രീ അടക്കം നാലുപേർ വില്ലേജ് ഓഫിസി‍ൻെറ മേൽക്കൂരയിൽ കയറി നിലയുറപ്പിച്ചത്. വിവരമറിഞ്ഞ്​ മുവാറ്റൂപുഴ ആർ.ഡി.ഒ ടി.എ. അനി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ എത്തി. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സീമ സിബി, വൈസ് പ്രസിഡന്‍റ്​ നിസാർ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. പട്ടയത്തിന് അർഹതയുള്ളവരാണെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതിനാലാണ് നടപടികൾ നീണ്ടുപോയതെന്നും ഉദ്യോഗസ്ഥർ ധരിപ്പിച്ചതി‍ൻെറ അടിസ്ഥാനത്തിൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് കലക്ടർ അറിയിച്ചു. ആർ.ഡി.ഒ ഈ തീരുമാനം അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. EM KMGM 1 1 Kadvoor വില്ലേജ് ഓഫിസിന് മുകളിൽ കയറി സമരം ചെയ്യുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.