സമ്മേളനത്തിൽ പങ്കെടുക്കാൻ ജബ്ബാറിന് പരിമിതി തടസ്സമായില്ല

മാറഞ്ചേരി പരിച്ചകത്തുനിന്ന്​ സോളിഡാരിറ്റി സംസ്ഥാന സമ്മേളത്തിന് എത്തിയതാണ് 70% അംഗപരിമിതനായ അബ്ദുൽ ജബ്ബാർ. പരസഹായം കൊണ്ട് മാത്രം യാത്ര ചെയ്യാനും ഒരിടത്ത് താമസിക്കാനും കഴിയുന്ന ജബ്ബാർ, ഈ അസൗകര്യങ്ങളൊക്കെയും തരണം ചെയ്താണ്​ എറണാകുളത്ത്​ വന്നത്​. സോളിഡാരിറ്റി ഇതുവരെ ഇടപെട്ട സമരങ്ങളെക്കുറിച്ചും, ചെയ്ത ജനസേവനത്തെ കുറിച്ചും അറിഞ്ഞാണ്​ ഏറെ ത്യാഗസഹിച്ച്​ സമ്മേളനത്തിനെത്തിയത്​. സഹായിയായി അയൽവാസി നൗഷാദും കൂടെയുണ്ട്​.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.