ആലുവ: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതിൽ നഗരസഭ ഭരണസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിസ്സംഗത കാണിക്കുന്നതായി ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. തുടർന്ന് നഗരസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാസങ്ങൾക്കുമുമ്പ് നടക്കേണ്ട മഴക്കാല ശുചീകരണം, വെള്ളക്കെട്ടിനെതിരെ അടിയന്തര നടപടി എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ചെയർമാനും ഭരണസമിതിയും തികഞ്ഞ പരാജയമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ഇന്ദിരദേവി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ക്യാപ്ഷൻ ea yas5 bjp ബി.ജെ.പി കൗൺസിലർമാർ ആലുവ നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.