സർക്കാർ കെ.എസ്.ആർ.ടി.സിയെ കൊല്ലുന്നു -ഹൈബി ഈഡൻ

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ലോ ഫ്ലോർ ബസുകൾ ആക്രി വിലയ്​ക്ക് തൂക്കി വിൽക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി 'സ്റ്റോക്ക് ക്ലിയറൻസ്' സമരം നടത്തി. തേവരയിലെ ബസ് യാർഡിലാണ് പ്രതിഷേധം നടന്നത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സർക്കാർ കെ.എസ്.ആർ.ടി.സിയെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ജനുറം പദ്ധതി പ്രകാരം ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത് ആരംഭിച്ച പദ്ധതി എൽ.ഡി.എഫ് സർക്കാറിന്‍റെ കെടുകാര്യസ്ഥതമൂലമാണ് തകർന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ്‌ ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബിൻ വർക്കി, ലിന്റോ പി.ആന്റു, അനീഷ് കാട്ടാകട, ഷാൻ മുഹമ്മദ്, എ.എ. അബ്ദുൽ റഷീദ്, എം.സി. വിനയൻ, ദിലീപ് ടി.നായർ, മിസ്‌വർ ബിജു, എബി പൊങ്ങനതിൽ, സ്വാദിഷ്‌ സത്യൻ, റിയാസ് താമരപ്പിള്ളി, അജിത് വരയിലാൻ, സമീർ കോണിക്കൽ, പി.എച്ച്. അനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.