മരത്തില്‍നിന്ന്​ വീണ തൊഴിലാളി മരിച്ചു

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ മരത്തില്‍നിന്ന്​ വീണുപരിക്കേറ്റ്​ എറണാകുളത്ത്​ ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സര്‍ജുവാണ്​ (30) മരിച്ചത്. ഈ മാസം നാലിന് ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ മരത്തിന്‍റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ വീഴുകയായിരുന്നു. നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.