കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവുമായി ഇതരസംസ്ഥാനക്കാരനായ യുവാവ്​ എക്‌സൈസ് പിടിയിൽ. അസം സ്വദേശി സായ്ദുര്‍ റഹ്മാനാണ് (22) പിടിയിലായത്. എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് 1.110 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നാട്ടില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് അന്തര്‍സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി. വില്‍പനക്ക്​ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പട്ടാല്‍ പ്രദേശത്ത് നില്‍ക്കുന്നതിനിടയിലാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.ജെ. പദ്മഗിരീശന്‍, പി.ടി. രാഹുല്‍, ടി.എല്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. em pbvr 1 Kanchavu Prathi Soydur rahman സോയ്ദുര്‍ റഹ്മാന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.