കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിലെ കേബിളിന് തീപിടിച്ചു

പെരുമ്പാവൂര്‍: കെ.എസ്.ഇ.ബി റയോണ്‍പുരം സബ് സ്‌റ്റേഷനിലെ എച്ച്.ടി.എ.പി.സി കേബിളിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തീപിടിച്ചു. തീപിടിത്തം ശ്രദ്ധയിൽപെട്ടയുടൻ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി. പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ പി.കെ. അനില്‍, പി.പി. ഷംജു, കെ. സുധീര്‍, മണികണ്ഠന്‍, പി.ബി. ഷെബിമോന്‍ എന്നിവരാണ്​ തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.