ജപ്തി വിവാദം: മൂവാറ്റുപുഴ അർബൻ ബാങ്കിന്​ പുതിയ ചെയർമാൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ ബാങ്ക്​ ചെയർമാനായി സി.പി.എം ഏരിയ സെന്റർ അംഗവും സി.ഐ.ടി.യു നേതാവുമായ സി.കെ. സോമനെ നിയമിച്ചു.​ ജപ്തി വിവാദത്തെ തുടർന്ന് ചെയർമാനായിരുന്ന ഗോപി കോട്ടമുറിക്കൽ രാജിവെച്ച ഒഴിവിലാണ്​ നിയമനം. 12 വർഷമായി ബാങ്ക് ഡയറക്ടറായ സി.കെ. സോമൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറിയാണ്. യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, ഹൗസിങ്​ സഹകരണ സംഘം പ്രസിഡന്റ് യു.ആർ. ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 40 വർഷമായി നഗരത്തിലെ പ്രസിലെ ജീവനക്കാരനാണ് സോമൻ. ജപ്തി വിവാദത്തെ തുടർന്ന് സസ്പെൻഡ്​ ചെയ്തിരുന്ന രണ്ടുപേരെ തിരിച്ചെടുത്തിട്ടുണ്ട്​. മൂവാറ്റുപുഴ പായിപ്രയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദലിത് കുടുംബത്തിലെ മൂന്ന്​ പെൺകുട്ടികളെ അടക്കം തെരുവിൽ ഇറക്കിവിട്ട് ഏപ്രിൽ രണ്ടിനാണ് അർബൻ ബാങ്ക് വീട്​ ജപ്തി ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് ഗോപി കോട്ടമുറിക്കൽ ബാങ്ക് ചെയർമാൻ സ്ഥാനം രാജിവെച്ചത്. സംഭവത്തെ തുടർന്ന്​ ബാങ്ക് സി.ഇ.ഒയായിരുന്ന ജോസ് കെ. പീറ്ററും രാജിവെച്ചിരുന്നു. പായിപ്ര വലിയ പറമ്പിൽ അജേഷിന്റ വീടാണ് ഏപ്രിൽ രണ്ടിന്​ ജപ്തി ചെയ്തത്. സംഭവമറിഞ്ഞ് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ, വീടിന്റ പൂട്ട് തകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നു. ചിത്രം EKG ck soman -സോമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.