സ്ത്രീകളെ കടത്തൽ: ഒരാൾ കൂടി പിടിയിൽ

നെടുമ്പാശ്ശേരി: ആന്ധ്രയിൽനിന്ന്​ ഗൾഫിലേക്ക് സ്ത്രീകളെ കടത്തുന്ന സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശ്ശേരി പൊലീസിന്‍റെ പിടിയിലായി. ആന്ധ്ര സ്വദേശിയായ ഇയാളെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. അറസ്റ്റ്‌ രേഖപ്പെടുത്താത്തതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ രണ്ട് ആന്ധ്ര സ്വദേശികൾ പിടിയിലായിരുന്നു. 17 സ്ത്രീകളെയാണ് വ്യാജ രേഖകളുമായി കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽ പിടികൂടിയത്. മൂന്ന് പേരെ വ്യാജ വിസയിലും കടത്താൻ ശ്രമിച്ചിരുന്നു. വിമാനക്കൂലിക്ക്​ പുറമെ 40,000 രൂപവരെയാണ് അനധികൃതമായി കടത്തുന്നതിന് ഈടാക്കിയിരുന്നത്. ആന്ധ്രയിൽ അനധികൃത കടത്ത് പിടിക്കപ്പെട്ടാൽ കർശനനടപടി സ്വീകരിച്ച്​ തുടങ്ങിയതോടെയാണ് ഈ റാക്കറ്റ് നെടുമ്പാശ്ശേരി തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.