ജോയ് വർഗീസ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം വി.പി. നിസാറിന്​

ആലപ്പുഴ: ജോയ് വർഗീസ് ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാരത്തിന്​ മംഗളം മലപ്പുറം ജില്ല ലേഖകൻ വി.പി. നിസാർ അർഹനായി. 'ഉടലിന്റെ അഴകളവുകൾ എന്ന അന്വേഷണ പരമ്പരക്കാണ്​ 15,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. മേയ്​ 19ന് വൈകീട്ട് ആറിന് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈക്കോടതി ജഡ്​ജി ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ സമ്മാനിക്കുമെന്ന്​ ചെയർമാൻ ടോമി പുലിക്കാട്ടിലും ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദും അറിയിച്ചു. APG nisar നിസാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.