ചപ്പാത്തിലെ വെള്ളക്കെട്ട് അപകടക്കെണി

പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡില്‍ കരിമുകള്‍ കാർബണ്‍ കമ്പനിക്ക് സമീപം യായി മാറുന്നു. മഴക്കൊപ്പം ചപ്പാത്തില്‍ വെള്ളക്കെട്ടും തുടങ്ങി. വെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. പരിസരത്തുള്ള കാനകള്‍ മണ്ണും മറ്റും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. ഇത് വാഹനാപകടങ്ങള്‍ക്ക്​ കാരണമാകും. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. ചപ്പാത്തിന്‍റെ ഭാഗത്ത് എത്തുമ്പോള്‍ പെട്ടെന്ന് വെള്ളക്കെട്ട് കണ്ട്​ വെള്ളം തെറിക്കാതിരിക്കാന്‍ ഒതുക്കുമ്പോൾ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. എല്ലാ വര്‍ഷവും ഇവിടെ വെള്ളക്കെട്ട് പതിവാണ്​. പല പ്രാവശ്യം പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പരാതി കൊടുത്തെങ്കിലും നടപടിയില്ല. വെള്ളം ഒഴുകുന്നതിന് കാനകള്‍ തെളിച്ച് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. പടം. കരിമുകള്‍ കാര്‍ബണ്‍ കമ്പനിക്ക് സമീപം ചപ്പാത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നു (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.