പി.ടിയോടുള്ള സ്നേഹം ഏറ്റുവാങ്ങി ഉമ തോമസിൻെറ യാത്ര തൃക്കാക്കര: പി.ടി. തോമസിനോടുള്ള തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് വെള്ളിയാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിൻെറ യാത്രആരംഭിച്ചത്. പ്രഭാതനടത്തം കുടുംബവുമൊത്ത് സ്റ്റേഡിയം വഴിയാക്കി. മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. നടക്കുന്നതിനിടയിൽ ഹൈബി ഈഡൻ എം.പിയും ടി.ജെ. വിനോദ് എം.എൽ.എയും കൂടെ കൂടിയതോടെ വോട്ട് തേടിയുള്ള നടത്തം കൂടിയായി. സ്റ്റേഡിയത്തിൽ അധികവും പരിചിത മുഖങ്ങൾ. കുശലംപറച്ചിലും തെരഞ്ഞെടുപ്പു വിശേഷങ്ങൾ തിരക്കിയും സ്ഥിരം നടത്തക്കാർ കൂടെക്കൂടി. പിന്നെ സ്ഥാനാർഥിക്ക് വോട്ട് പിടിക്കുന്ന ചുമതല അവർ ഏറ്റെടുത്തു. നടക്കുന്നവരെ കൈവീശി കാട്ടിയും കുശലം പറഞ്ഞും മുന്നോട്ടുനീങ്ങി. ജി ഫോർ വാക്കിങ് ഗ്രൂപ്പിലെ അംഗം സാന്ദ്രയുടെ ജന്മദിന ആഘോഷത്തിൽ ഉമ വിശിഷ്ഠ വ്യക്തിയായി. കേക്ക് മുറിച്ച് ജന്മദിനക്കാരിക്ക് ആശംസ നേർന്നു. ചലച്ചിത്രതാരം കെ.എസ്. പ്രസാദ് ആഘോഷത്തിലെത്തി. മഹാരാജാസിലെത്തിയ ഉമക്ക് താനാണ് കെ.എസ്.യു മെംബർഷിപ് നൽകിയതെന്നും അതിനുശേഷമാണ് ഉമ പി.ടിയെ കണ്ടതെന്നും പറഞ്ഞപ്പോൾ എല്ലാവരിലും പൊട്ടിച്ചിരിയായി. സ്റ്റേഡിയത്തിൻെറ പുറകിലെത്തി പത്മാവതി ചേച്ചിയുടെ തട്ടുകടയിൽനിന്ന് ഒരു ചായയും കുടിച്ചു. പിന്നീട് ചലച്ചിത്ര ഗാനരചയിതാവ് മാങ്കൊമ്പ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് അനുഗ്രഹംതേടി. തുടർന്ന് വൈറ്റില മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. വൈറ്റില ആമ്പേലിപ്പാടത്തുള്ള പൊന്തക്കോസ്ത് മിഷൻ സന്ദർശിച്ചു. കച്ചേരിപ്പടി ആശീർഭവനിലെത്തി കെ.ആർ.എൽ.സി.സി എക്സിക്യൂട്ടിവ് യോഗത്തിലെത്തി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിഷപ് കൗൺസിൽ ജനറൽ സെക്രട്ടറി ബിഷപ് നിൽവർസ്റ്റർ പുനുമുത്തേലിനെയും ഫാ. തോമസ് തറയിലിനെയും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനെയും സന്ദർശിച്ച് പിന്തുണ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.