തൃപ്പൂണിത്തുറയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃപ്പൂണിത്തുറ: നഗരസഭ അതിര്‍ത്തിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 17ഓളം ഹോട്ടലുകളില്‍ നിന്നുമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ഈടാക്കിയത്. കുമരകം റസ്റ്റാറന്‍റ്​, റോയല്‍ ബേക്കേഴ്‌സ്, മൈ ബേക്ക് തിരുവാങ്കുളം, തമ്പ് റസ്റ്റാറന്‍റ്​, സരോവരം ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന്​ 41,000 രൂപയും ലൈസന്‍സില്ലാതെ വ്യാപാരം നടത്തിയതിനും മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിനുമായി ജൂലിയ റസ്റ്റാറന്‍റില്‍നിന്ന്​ 25,000 രൂപയും പിഴചുമത്തി. കൂടാതെ മലിനജലം കാനയിലേക്ക്​ ഒഴുക്കിയതിന് രണ്ടു ഹോട്ടലുകള്‍ക്കെതിരെയും നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തതിന് ആറു സ്ഥാപനങ്ങള്‍ക്കെതിരെയും പിഴചുമത്തിയതായി ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി.എ. ബെന്നി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.