നാഗർകോവിൽ: ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച കന്യാകുമാരി നട്ടാലം സ്വദേശി ദേവസഹായം പിള്ളയെ ഞായറാഴ്ച ഉച്ചക്ക് 1.30ന് (ഇന്ത്യൻ സമയം) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി കോട്ടാർ, കുഴിത്തുറ രൂപതകൾക്കു കീഴിലെ ദേവാലയങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രാർഥന തുടങ്ങി. ദേവസഹായത്തെ വിശുദ്ധനാക്കിയതിന്റെ ആഘോഷവും കൃതജ്ഞത ബലിയും ആരുവാമൊഴിക്കു സമീപം കാറ്റാടി മലയിലെ ദേവാലയത്തിൽ ജൂൺ അഞ്ചിന് ഉച്ചക്ക് 2.30ന് തുടങ്ങും. ഇതിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് കോട്ടാർ രൂപത ബിഷപ് നസ്രേൻ സൂസൈ അറിയിച്ചു. ചടങ്ങിൽ മാർപാപ്പയുടെ ഇന്ത്യയിലെ അപ്പോസ്തലിക് ദൂതൻ ലിയോ പോൾടോ ജിരല്ലി അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. 2012 ഡിസംബർ രണ്ടിനാണ് ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനാക്കിയത്. നാഗർകോവിൽ കോട്ടാർ സെന്റ് സേവിയേഴ്സ് ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. കന്യാകുമാരി ജില്ലയിൽ നട്ടാലത്ത് ജനിച്ച ഹിന്ദുമത വിശ്വാസിയായ നീലകണ്ഠപിള്ളയാണ് പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.