കർത്തേടം പടിഞ്ഞാറെ ആറാട്ടുവഴി റോഡ് പുനർനിർമിക്കണം

വൈപ്പിൻ: പൊട്ടിപ്പൊളിഞ്ഞ കർത്തേടം പടിഞ്ഞാറെ ആറാട്ടുവഴി റോഡി‍ൻെറ നിർമാണം വൈകുന്നതായി പരാതി. മഴ പെയ്ത്​ റോഡി‍ൻെറ അവസ്ഥ കൂടുതൽ ദയനീയമായി. മാർച്ച്‌ മാസത്തിനുള്ളിൽ ഫണ്ട്‌ കണ്ടെത്തി പുനർനിർമിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതായി കർത്തേടം ഹൃദയ റെസിഡന്‍റ്​സ് അസോസിയേഷൻ പറഞ്ഞു. ഇതിനായി ഹൃദയ റെസിഡന്‍റ്​സ് അടക്കം കർത്തേടത്തെ മൂന്ന്​ റെസിഡന്‍റ്​സ് അസോസിയേഷനുകളും സമുദായ സംഘടനകളും സംയുക്തമായി ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചിരുന്നു. പുനർനിർമാണം നീണ്ടുപോയാൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ കർത്തേടം ഹൃദയ റെസിഡന്‍റ്​സ് അസോസിയേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ പ്രമോദ് മാലിപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സബീന സെബാസ്റ്റ്യൻ, കെ.എസ്. വിനോദ്, ഗിൽബർട്ട് ഇട്ടിക്കുന്നത്ത്​, മൈക്കിൾ ജീൽ, സി.എക്സ്. സെബാസ്റ്റ്യൻ, ഗ്രേറ്റ്‌ ജോസ്, പി. ദിലീപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.