വൃത്തിയുള്ള ഡിവിഷനുള്ള പുരസ്കാരം സമ്മാനിച്ചു

മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ വൃത്തിയോടെ സൂക്ഷിക്കുന്ന ഡിവിഷനുള്ള പുരസ്കാരം രവിപുരം 61ാം ഡിവിഷന് സമ്മാനിച്ചു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് മാസംതോറും മികച്ച വൃത്തിയുള്ള ഡിവിഷനെ തെരഞ്ഞെടുത്ത്‌ ആ വാർഡിലെ കൗൺസിലർക്ക് 20,000 രൂപയുടെ സമ്മാനവും നൽകുന്നത്. മേയർ, കലക്ടർ, കൊച്ചി സിറ്റി പൊലീസ് കമീഷണർ, ഗ്രീൻ കൊച്ചി മിഷൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹമായ ഡിവിഷനെ തെരഞ്ഞെടുക്കുന്നത്. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ എസ്. ശശികലക്ക് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ പുരസ്‌കാരം സമർപ്പിച്ചു. ഇന്ത്യൻ ചേംബർ പ്രസിഡന്‍റ്​ വികാസ് അഗർവാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി അസി. പൊലീസ് കമീഷണർ പി.ജി. അജയകുമാർ, ചേംബർ വൈസ് പ്രസിഡന്‍റ്​ അരുൺ ഡേവിഡ് മൂക്കൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.