വിയാസ്
Posted On
date_range Updated On
date_range കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
ആലപ്പുഴ: സ്കൂട്ടറിൽ കടത്തിയ കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ണീർമുക്കം സൗത്ത് വില്ലേജിൽ കണ്ണങ്കര പുതുക്കരി വീട്ടിൽ പി.എ വിയാസിനെയാണ് (28) ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ച കലവൂർ ജങ്ഷനിലാണ് സംഭവം. സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ കെ.എൽ. 32 പി 2278 സ്കൂട്ടറിൽ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.