നിർമാണം പൂർത്തിയായ ശവക്കോട്ട പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു
ആലപ്പുഴ: നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി 10 ദിവസമായി ഗതാഗതം പൂർണമായി നിർത്തിവെച്ചിരുന്ന ശവക്കോട്ട പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. നിർമാണം ഏറെക്കുറെ പൂർത്തിയായതിനെ തുടർന്നാണ് പാലത്തിലൂടെ വാഹനങ്ങൾ പോകാൻ അനുവദിച്ചത്.
ടൈൽ പാകൽ, പഴയപാലവും പുതിയ പാലവുമായി ഉണ്ടായിരുന്ന ഉയര വ്യത്യാസം ക്രമീകരിക്കൽ തുടങ്ങിയ പ്രവർത്തി പൂർത്തിയാക്കി. സ്കൂൾ തുറന്നതോടെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നത് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
രണ്ടു പാലങ്ങളിലൂടെയുള്ള വാഹന യാത്രക്ക് പുതിയ ഗതാഗത സംവിധാനം വരുത്തും. പഴയ പാലത്തിലൂടെ ചേർത്തല ഭാഗത്തേക്കും പുതിയ പാലത്തിലൂടെ ആലപ്പുഴ ഭാഗത്തേക്കും ആയിരിക്കും ഗതാഗതം നടത്തുക. ലൈറ്റുകളും സൈൻ ബോർഡുകളും സ്ഥാപിക്കാനുള്ള പണികളാണ് ഇനിയും ബാക്കിയുള്ളത്. നിലവിലെ പാലത്തിന് സമാന്തരമായി ഒരു സ്പാനോടുകൂടി 25.8 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.