മൂന്ന് മാസമായി ഡോക്ടറില്ല; മൃഗാശുപത്രി പ്രവർത്തനം അവതാളത്തിൽ

തുറവൂർ: പഞ്ചായത്ത് സർക്കാർ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് മൂന്ന് മാസം. ഇതുമൂലം ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർ ബുദ്ധിമുട്ടിലാണ്.ഡോക്ടറടക്കം നാല് ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിലെ വെറ്ററിനറി സർജൻ സ്ഥലംമാറി പോയപ്പോൾ പകരം നിയമനം ഉണ്ടായില്ല.

സമീപ പഞ്ചായത്തായ കോടംതുരുത്തിലെ മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തുറവൂർ മൃഗാശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം ഈ ഡോക്ടർ എത്തും.

എന്നാൽ, ദിനംപ്രതി മൃഗങ്ങൾക്കും പക്ഷികൾക്കും ചികിത്സ തേടി എത്തുന്നവർക്ക് കടുത്ത ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. മിക്കപ്പോഴും ആശുപത്രിയിൽ എത്തുന്നവർ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. 

Tags:    
News Summary - No doctor for three months At the veterinary hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.