റോഡിന്‍റെ തിട്ടയിടിഞ്ഞ് മുട്ടവണ്ടി പാടത്തേക്ക് മറിഞ്ഞു

മാന്നാർ: മുട്ടയുമായി വന്ന വാഹനം റോഡിന്‍റെ തിട്ടയിടിഞ്ഞ് പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മാന്നാർ കുരട്ടിശേരി വിഷവർശ്ശേരിക്കര ഭാഗത്ത് ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ്അപകടം.

അപ്പർ കുട്ടനാടൻ പുഞ്ചപാടശേഖരത്തിനു മധ്യഭാഗത്തുകൂടിയുള്ള മൂർത്തിട്ട- മുക്കാത്താരി ബണ്ട്റോഡിൽ വാഴത്തറ ട്രാൻസ്ഫോർമറിന് സമീപമാണ് മുട്ടകയറ്റി വന്ന പിക്കപ് വാൻ മറിഞ്ഞത്. വെള്ളം നിറഞ്ഞ വേഴത്താർ പാടത്തിലേക്കാണ് വാൻ മറിഞ്ഞത്.

ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. വാർഡ് മെമ്പർ സെലീനാ നൗഷാദിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരക്ക് എത്തിച്ചെങ്കിലും പകുതിയിലേറെയും പൊട്ടിയിരുന്നു.

നാല്പതിനായിരത്തോളം രൂപയുടെ മുട്ട വാഹനത്തിലുണ്ടായിരുന്നതായി ഉടമ മുട്ട വ്യാപാരി ഹരിപ്പാട് സ്വദേശി ഷഫീക്ക് പറഞ്ഞു. പാവുക്കര ഭാഗത്തെകടകൾക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്ന മുട്ടകളായിരുന്നു. പൊതുവെ വീതി കുറഞ്ഞ റോഡിന്‍റെ സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമർ കാരണം വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. 

Tags:    
News Summary - road accident in mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.