എ​ഴു​പു​ന്ന മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ

സ​ർ​ക്കാ​ർ കെ​ട്ടി​ട സ​മു​ച്ച​യം

പദ്ധതി പാളി; കേന്ദ്ര ഫണ്ടുകൊണ്ട് പണിത കെട്ടിടങ്ങൾ നോക്കുകുത്തി

എ​ഴു​പു​ന്ന: മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് സ​ർ​ക്കാ​ർ നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യം ഉ​പ​യോ​ഗ​ശൂ​ന്യം. സ്വ​ർ​ണ​ജ​യ​ന്തി ഗ്രാം ​യോ​സ് ഗാ​ർ​യോ​ജ​ന എ​ന്ന കേ​ന്ദ്ര ആ​വി​ഷ്കൃ​ത പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ത​മാ​യ കെ​ട്ടി​ട​മാ​ണ് ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. കെ.​ആ​ർ. ഗൗ​രി​യ​മ്മ 2001ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ടം പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ചു​മ​ത​ല​യി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി പ​ണി​ത​ത്. കേ​ന്ദ്ര​ത്തി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച​താ​ണ് കെ​ട്ടി​ടം. ഗ്രാ​മീ​ണ ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളെ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ മു​ക​ളി​ൽ ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഒ​രു പ്ര​ധാ​ന കേ​ന്ദ്രീ​കൃ​ത സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം ആ​സൂ​ത്ര​ണം പാ​ളി​യ​തോ​ടെ നാ​ശ​ത്തി​ലാ​യി. ഇ​പ്പോ​ഴ​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഇ​ത് എ​ന്തി​നു​വേ​ണ്ടി പ​ണി​ത​താ​ണെ​ന്ന് പോ​ലും അ​റി​യാ​ൻ സാ​ധ്യ​ത​യി​ല്ല. 2011ൽ ​ഈ പ​ദ്ധ​തി ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യം എ​ന്ന പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു. ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ യോ​ഗം ചേ​രു​ന്ന​തി​നും മ​റ്റു​മാ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ കെ​ട്ടി​ടം ആ​ദ്യ നാ​ളു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കെ​ട്ടി​ടം വാ​ട​ക​ക്ക് കൊ​ടു​ക്കാ​ൻ നി​യ​മം അ​നു​വാ​ദി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. 20ഓ​ളം മു​റി​ക​ൾ താ​ഴ​ത്തെ​നി​ല​യി​ലും മു​ക​ളി​ൽ ര​ണ്ട് ഹാ​ളു​ക​ളും കെ​ട്ടി​ട​ത്തി​ലു​ണ്ട്. നി​ർ​മി​ച്ചി​ട്ട് 25 വ​ർ​ഷം ക​ഴി​ഞ്ഞ കെ​ട്ടി​ടം വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തു​മൂ​ലം പ​ല മു​റി​ക​ളും ന​ശി​ച്ചു​തു​ട​ങ്ങി. ഇ​രു​മ്പ് മേ​ൽ​ക്കൂ​ര​യു​ള്ള​ത് മൂ​ലം ച​ന്ത​യി​ൽ മ​ത്സ്യ​ലേ​ലം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് ആ​ശ്വാ​സം.

Tags:    
News Summary - Project fails; buildings constructed with central funds are in a state of disrepair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.