എ​ര​മ​ല്ലൂ​രി​ൽ കാ​ന നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ.

ദേശീയപാതയിൽ എരമല്ലൂരിൽ കാന നിർമിക്കാനുള്ള നീക്കം തടഞ്ഞു

അ​രൂ​ർ : അ​രൂ​ർ -തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത​നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ എ​ര​മ​ല്ലൂ​രി​ൽ കാ​ന പ​ണി​യാ​ൻ എ​ത്തി​യ നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ര​മ​ല്ലൂ​ർ ജം​ഗ്ഷ​ന്റെ വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് തൊ​ട്ട​രി​കി​ലേ​ക്കു​ള്ള വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ഉ​യ​രം കൂ​ട്ടി കാ​ന​യു​ടെ ഭി​ത്തി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​മ്പ​നി​യു​ടെ ആ​ളു​ക​ൾ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പ​രി​സ​ര​വാ​സി​ക​ൾ ത​യ്യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ കാ​ന നി​ർ​മാ​ണ​ത്തി​നെ​തി​രെ സ​മീ​പ​വാ​സി​ക​ൾ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നീ​തി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ നി​യ​മ​പോ​രാ​ട്ട​ത്തി​ലു​മാ​ണ്. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ 500 ഓ​ളം താ​മ​സ​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും പ്ര​തി​ഷേ​ധം നി​ർ​മാ​ണ ക​മ്പ​നി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച എ​ര​മ​ല്ലൂ​രി​ൽ എ​ത്തി​യ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും അ​രൂ​ർ എം.​എ​ൽ.​എ​യു​മാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ന് പ​രാ​തി​ക്കാ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​യ​രം കൂ​ട്ടി നി​ർ​മി​ച്ച കാ​ന​യു​ടെ മു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം പ​ണി​ത മ​ണ​ൽ റാ​മ്പു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കം​ചെ​യ്ത​ത് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഉ​യ​ര​ത്തി​ൽ പ​ണി​ത കാ​ന​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചു ക​യ​റ്റു​ന്ന​തി​നാ​യി മ​ണ​ലി​ന്റെ റാ​മ്പു​ക​ൾ നി​ർ​മി​ച്ചു കൊ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ത്ത​രം റാ​മ്പു​ക​ൾ മ​ണ്ണ് മാ​ന്തി യ​ന്ത്ര​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്തു. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ അ​രൂ​ർ പെ​ട്രോ​ൾ പ​മ്പി​ന്റെ മു​ന്നി​ൽ റാ​മ്പു​ക​ൾ പു​തി​യ​താ​യി പ​ണി​ഞ്ഞു ന​ൽ​കി​യ​ത് ദു​രൂ​ഹ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. വെ​ള്ള​മൊ​ഴു​കി കാ​ന​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് റാ​മ്പു​ക​ൾ ത​ട​സ്സ​മാ​ണെ​ന്നാ​ണ് നീ​ക്കം​ചെ​യ്ത​തി​ന് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്.

റാ​മ്പു​ക​ൾ സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​ന് ഉ​ണ്ടാ​ക്കു​ന്ന പാ​ത​ക​ൾ​ക്ക് ത​ട​സ്സ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​വി​ടെ​യു​മു​ണ്ട് ആ​ശ​യ​ക്കു​ഴ​പ്പം. ദേ​ശീ​യ​പാ​ത​യ്ക്ക് ചി​ല​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി കാ​ന​താ​ഴ്ത്തി പ​ണി​ത​ത് ആ​ക്സി​സ് പെ​ർ​മി​റ്റ് എ​ടു​ത്ത​ത് കൊ​ണ്ടാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

Tags:    
News Summary - Move to build a bridge on the national highway at Eramallur blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.