കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍ മാ​വേ​ലി​ക്ക​ര യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ന​ട​ന്ന ധ​ര്‍ണ ജി​ല്ല പ്ര​സി​ഡ​ന്റ് നാ​സ​ര്‍ പി. ​താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഹോട്ടലുകളുടെ പേര് തട്ടുകടയെന്നാക്കുമെന്ന് ഉടമകൾ

മാവേലിക്കര: ആഗസ്റ്റ് ഒന്നുമുതല്‍ ഹോട്ടലുകളുടെ പേര് മാറ്റി തട്ടുകടയെന്നാക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്‍. ലൈസന്‍സോ, പരിശോധനകളോ ഇല്ലാതെ തട്ടുകടകളും വീട്ടിലൂണുകളും പെരുകുന്ന സാഹചര്യവും നഗരസഭയുടെ തുടര്‍ച്ചയായ റെയ്ഡുകളും ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രതിഷേധത്തിനൊരുങ്ങന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.

ചൊവ്വാഴ്ച താലൂക്കിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് നഗരസഭക്ക് മുന്നില്‍ അസോസിയേഷന്‍ മാവേലിക്കര യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയിലായിരുന്നു പ്രഖ്യാപനം. ധര്‍ണ ആലപ്പുഴ ജില്ല പ്രസിഡന്റ് നാസര്‍ പി. താജ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂനിറ്റ് പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി നാരായണന്‍, ജോര്‍ജ് ചെറിയാന്‍, നന്ദകുമാര്‍, ബാലാജി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - The owners say that the name of the hotels will be Tattukada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.