അച്ചൻകോവിലാറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരണം വാഹനമിടിച്ചാണെന്ന് പൊലീസ്

മാവേലിക്കര: അച്ചൻകോവിലാറ്റിൽ ഗൃഹനാഥ​െൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരണം വാഹനം ഇടിച്ചാണെന്ന്​ പൊലീസ് സ്ഥിരീകരിച്ചു. തഴക്കര കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ.ഒ. ജോർജ് (ബെന്നി -56) മരിച്ചത്​ വാനിടിച്ചാണെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലെ പ്രാഥമികസൂചനയിൽ സ്ഥിരീകരിച്ചതായി ചെങ്ങന്നൂർ ഡിവൈ.എസ്പി ഡോ. ആർ. ജോസ് പറഞ്ഞു.

കൊല്ലകടവ് പാലത്തിനു പടിഞ്ഞാറ്​ പുത്തൻപാലത്തുകടവിനു സമീപം ചൊവ്വാഴ്​ച രാവിലെയാണ്​ ജോർജിനെ മരിച്ചനിലയിൽ കാണപ്പെട്ടത്. ഞായറാഴ്​ച ഉച്ചക്കുശേഷം ജോർജിനെ കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകീട്ട്​ നാലോടെ നിയന്ത്രണംവിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക്​ മറിഞ്ഞിരുന്നു. ശബ്​ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ്​ വാൻ ഓടിച്ചിരുന്ന കുന്നംതൊടുകയിൽ അനന്തുവിനെ (24) രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

ചികിത്സയിലുള്ള അനന്തുവി​െൻറ മൊഴിയെടുത്തപ്പോൾ വാൻ ആരെയോ ഇടിച്ചതായി പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. റോഡിലെ വെള്ളക്കെട്ടിനു സമീപം നിയന്ത്രണംവിട്ട വാൻ അച്ചൻകോവിലാറി​െൻറ സംരക്ഷണഭിത്തിയിൽ ഇടിച്ചുയർന്ന്​ സമീപത്തെ മരത്തിലും ഇടിച്ചശേഷം ആറ്റിലേക്ക്​ തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന്​ തൊട്ടടുത്തായാണ്​ മൃതദേഹം കാണപ്പെട്ടത്. ജോർജി​െൻറ സംസ്കാരം നടത്തി.

Tags:    
News Summary - Body found in Achankovilat: Police say death was due to vehicle collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.