ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡ് പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല ക​ല​ക്ട​ർ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ വി​ല​യി​രു​ത്തു​ന്നു

എ.സി റോഡിലെ മാമ്പുഴക്കരി കോസ് വേ തുറന്നു

ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് നവീകരണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്പുഴക്കരി കോസ്വേ ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ തുറന്നു നൽകി.പദ്ധതി നിര്‍വഹണപുരോഗതി വിലയിരുത്താനെത്തിയ കലക്ടര്‍ നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഡിസംബറില്‍ തുറക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്ന് കോസ്വേകള്‍, അഞ്ച് മേൽപാലങ്ങൾ, 13 പാലങ്ങള്‍, 63 കള്‍വര്‍ട്ടുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 120 മീറ്റര്‍ നീളവും 12.25 മീറ്റര്‍ വീതിയുമുള്ള മാമ്പുഴക്കരി കോസ് വേയില്‍ ഇടതുവശത്ത് നടപ്പാതയും താഴെ 3.5 മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുമുണ്ട്. കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, കെ.എസ്.ടി.പി. സൂപ്രണ്ട് എന്‍ജിനീയര്‍ എന്‍. ബിന്ദു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ദീപ്തി, നിര്‍മാണകരാര്‍ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Mampuzhakari causeway opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.