മലയൻ കനാൽ കര കവിഞ്ഞു: നിരവധി വീടുകൾ വെള്ളത്തിൽ

കായംകുളം: പോളയും മാലിന്യങ്ങളും തിങ്ങി ഒഴുക്ക് നിലച്ചതോടെ മലയൻ കനാൽ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകൾ വെള്ളത്തിലായി. നഗരസഭ 22-ാം വാർഡിൽ വെളേവയൽ ഭാഗത്ത് 20 ഓളം വീടുകളിലാണ് വെള്ളം കയറിയത്. കനാലിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ദീർഘനാളായി ഉയർത്തുന്ന ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

കനാലിൻ്റെ വശങ്ങളിൽ ഭിത്തി കെട്ടി രണ്ട് അടി കൂടി ഉയർത്തിയാൽ എല്ലാ കാലവർഷക്കാലത്തും നേരിടുന്ന ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും. എന്നാൽ ഒന്നര പതിറ്റാണ്ട് കാലമായി ജനങ്ങൾ ഉയർത്തുന്ന ആവശ്യം തെരഞ്ഞെടുപ്പ് കാലങ്ങളിലെ വാഗ്ദാനമായി ഒടുങ്ങുകയാണ്. വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

News Summary - Malayan Canal overflows: many houses in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.