Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കൊല്ലം മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ വീട്ടിൽ ആകാശ് (23), പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ റീഗൽ രാജ് (24) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. 21 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.