Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
കായംകുളം: വഴിയോരത്തെ കടയിൽ ഇരിക്കുകയായിരുന്ന ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുറത്തികാട് അബേദ്കർ കോളനി ശ്യാംഭവനത്തിൽ ശ്യാം പ്രസാദിനെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. മാതാപിതാക്കൾ കടയിൽ എത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ സമാനമായ വേറെ കേസുകളുമുണ്ട്. സി.ഐ വി.എസ്. പ്രശാന്ത്, സബ് ഇൻസ്പെക്ടർമാരായ കെ.പി. അഖിൽ , എസ്. ജയശ്രീ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനുമോൻ, ലിമു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.