വിദേശ മദ്യവുമായി പിടിയിലായ ഉണ്ണിമോൻ
Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയിൽ
കായംകുളം: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 25 കുപ്പി ഇന്ത്യൻനിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കൽ തയ്യിൽ ഉണ്ണിമോനാണ് (33) എക്സൈസിന്റെ പിടിയിലായത്. കൃഷ്ണപുരം കൊട്ടാരത്തിന് വടക് ഭാഗത്ത് റേഞ്ച് സംഘവും ഇന്റലിജൻസ് വിഭാഗവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ബിവറേജ് വിൽപനകേന്ദ്രത്തിൽ നിന്നും കൂടുതൽ അളവിൽ മദ്യവുമായി ഓട്ടോ റിക്ഷയിൽ എത്തിയത്.
ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ബിവറേജിൽ നിന്നും പലപ്രാവിശ്യമായി വാങ്ങി മദ്യം കടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ജെ. കൊച്ചുകോശി , എം. അബ്ദുൽ ഷുക്കൂർ , സിവിൽ എക്സൈസ് ഓഫീസറൻമാരായ എസ്.എസ്. സിനുലാൽ , ആർ.എസ്. അഖിൽ , എസ്. സജീവ്, വി.കെ. രാജേഷ് കുമാർ , ശ്രീജ ,ഷൈനി നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.