വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വള്ളികുന്നം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം ഇലിപ്പക്കുളം വാഴക്കൂട്ടത്തില്‍ വിളയില്‍ സുജിത്തിനെയാണ് (20) പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വള്ളികുന്നം സ്വദേശിയായ 17 കാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചത്. കഴിഞ്ഞ അഞ്ചിന് പെണ്‍കുട്ടിയെ റോഡില്‍ കണ്ടപ്പോള്‍ സുജിത് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമത്തിൽ കേസെടുത്ത പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി സി.ഐ. എം.എം. ഇഗ്നേഷ്യസ് പറഞ്ഞു. 

Tags:    
News Summary - Young man arrested for molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.