അൻസബ്
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
കായംകുളം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ഒന്നാം പ്രതി അറസ്റ്റിൽ. പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ മാളുവിനെയാണ് (അൻസാബ് 28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 25ന് രാത്രി രണ്ടാം കുറ്റി ജങ്ഷനിൽ വച്ച് തെക്കേ മങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മാളുവിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ മച്ചാൻ ഷെഫീക്കുമായുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ മാളു എറണാകുളത്തും ബംഗളൂരുവിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.