Posted On
date_range Updated On
date_range ഭിന്നശേഷിക്കാരൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
കറ്റാനം: വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ ഭിന്നശേഷിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് മഞ്ഞാടിത്തറ ശാന്തമ്മ ഭവനത്തില്‍ മണികണ്ഠനാണ് (കുക്കു–45) മരിച്ചത്. മഞ്ഞാടിത്തറ കോളനിക്ക് പടിഞ്ഞാറ് വശമുള്ള മുണ്ടകത്തിൽ പാടത്തിലെ വെള്ളക്കെട്ടിലായിരുന്നു സംഭവം.
മണികണ്ഠനെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. തുടർന്ന് രാത്രിയിൽ തിരക്കിയെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് പാടത്തെ വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. ചൂണ്ടയിടാൻ പോകുന്ന ശീലമുള്ള ഇയാൾ മത്സ്യബന്ധനത്തിനിടെ കാൽ വഴുതി വീണതാകാം എന്നാണ് സംശയം.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: രാജൻ, തുളസി, സത്യൻ, സുരേഷ്, പരേതനായ മോഹനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.