കെ.എസ്.ആർ.ടി.സിയിലെ മദ്യവിൽപ്പന നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ സമിതി കായംകുളത്ത് നടത്തിയ പ്രതിഷേധം
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സിയിലെ മദ്യവിൽപ്പന നീക്കത്തിനെതിരെ പ്രതിഷേധ സംഗമം
കായംകുളം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല വൈസ് ചെയർമാൻ എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറം പ്രസിഡന്‍റ് ഒ. ഹാരീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കോർഡിനേറ്റർ സൗഭാഗ്യകുമാരി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾഖയിം, എൻ. ഉദയകുമാർ , മക്ബൂൽ മുട്ടാണിശ്ശേരി, താഹവൈദ്യൻ വീട്ടിൽ, റിയാസ് ഐക്യജംഗ്ഷൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.