Posted On
date_range Updated On
date_range റേഷൻകിറ്റിലെ ആട്ടയിൽ ചത്ത എലി; പലഹാരം തയാറാക്കാനായി കവർ പൊട്ടിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്
കായംകുളം: റേഷൻ കടയിൽനിന്ന് ലഭിച്ച സൗജന്യ കിറ്റിലെ ആട്ടയിൽ ചത്ത എലി. വള്ളികുന്നം ശാലിനി ഭവനത്തിൽ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്. രണ്ട് ദിവസം മുമ്പാണ് കിറ്റ് കൈപ്പറ്റിയത്. ചൊവ്വാഴ്ച രാവിലെ പലഹാരം തയാറാക്കാനായി ആട്ടയുടെ കവർ പൊട്ടിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
അധികൃതർക്ക് പരാതി നൽകിയപ്പോൾ പിൻവലിക്കണമെന്ന അഭ്യർഥനയുമായി പൊതുവിതരണ ഉദ്യോഗസ്ഥർ വീട്ടുകാരെ സമീപിച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.