പടക്കമേറിൽ പരിക്കേറ്റ അഫ്സൽ ആശുപത്രിയിൽ
Posted On
date_range Updated On
date_range മദ്യലഹരിയിൽ പടക്കമേറ്; വിദ്യാർഥിക്ക് പരിക്ക്
കായംകുളം: മദ്യലഹരിയിലെ പടക്കമേറിൽ വിദ്യാർഥിക്ക് പരിക്ക്. ബാലസംഘം പുള്ളിക്കണക്ക് മേഖല പ്രസിഡൻറ് അഫ്സലിനാണ് (15) പരിക്കേറ്റത്. സുഹൃത്തുമായി വീട്ടിലേക്ക് പോകവെ തിരുവോണ ദിവസം ദേശത്തിനകം ഭാഗത്ത് െവച്ചായിരുന്നു സംഭവം.
കാലിനു സാരമായി പരിക്കേറ്റ അഫ്സലിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസി നൗഷാദിനെതിരെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം എം. നസീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി െഎ. റഫീഖ്, ബാലസംഘം ഏരിയ കൺവീനർ ബി.കെ. നിയാസ് എന്നിവർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.