സി.പി.എം നേതാവ്‌ എം.എ. അലിയാർ നിര്യാതനായി

കായംകുളം: ആലപ്പുഴ ജില്ല സഹകരണ സ്പിന്നിങ് മിൽ ചെയർമാനും സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റംഗവുമായ പത്തിയൂർ മാടവനയിൽ എം.എ. അലിയാർ (63) നിര്യാതനായി. കൊവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലായിരുന്നു.

സി.പി.എം കായംകുളം ഏരിയ സെക്രട്ടറി, ചാരുംമൂട് ഏരിയ സെക്രട്ടറി, പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ കരീലക്കുരങ്ങ സഹകരണ സ്പിന്നിംഗ് മില്ലിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് ഒന്നിന്ന് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിലും രണ്ട് മുതൽ പത്തിയൂരിലെ വസതിയിലും എത്തിക്കും. സംസ്കാരം വൈകിട്ട് മൂന്നിന് കുറുങ്ങാട് ഷഹീദാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യ: സീനത്ത്. മക്കൾ: ഷെമി, ഷെറിൻ. മരുമകൻ : മുജീബ്.

Tags:    
News Summary - cpm leader ma aliyar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.