ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

വള്ളികുന്നം (ആലപ്പുഴ): യാത്രക്കാരുമായി പോകുന്നതിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ്​ മരിച്ചു. വള്ളികുന്നം കാരാഴ്മ പട്ടന്‍റയ്യത്തു മുബാറക് മൻസിലിൽ അബ്ദുറഹ്​മാൻ കുഞ്ഞിന്‍റെ മകൻ മുഹമ്മദ്‌കുഞ്ഞാണ് (50) മരിച്ചത്.

ആലുംപീടികയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹുറാ ബീവി. ഭാര്യ: ജാസ്മിൻ. മക്കൾ: മുബാറക്, മുബീന.

Tags:    
News Summary - Auto driver dies while driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.