Posted On
date_range Updated On
date_range വനിതാ ജനപ്രതിനിധികളെ ആക്ഷേപകരമായി ചിത്രീകരിച്ചതിനെതിരെ പൊലീസിൽ പരാതി
മാന്നാർ.ചെന്നിത്തല - തൃപ്പെരുംന്തുറ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലാർക്കിന്റെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ രണ്ട് വനിതാ ജനപ്രതിനിധികളെ ആക്ഷേപകരമായി ചിത്രീകരിച്ചതിനെതിരെ മാന്നാർ പൊലീസിൽ പരാതി . കോൺഗ്രസുകാരെന്ന പേരിൽ ഒരു നോട്ടീസ് സാമൂഹ്യ വിരുദ്ധ കക്ഷികൾ ചെന്നിത്തലയുടെ വിവിധ ഭാഗങ്ങളിലാണ് വിതരണം ചെയ്തത്.
ഇതു സംബന്ധിച്ച് മാന്നാർ പൊലീസ് സർക്കിൾ ഇൻസ്പക്ടർക്കാണ് പരാതി നൽകിയത്. മാന്യമായരീതിയിൽപൊതുപ്രവർത്തനംനടത്തുന്ന ജനപ്രതിനിധികൾക്കെതിരെ നടത്തിയ ഈ ഹീന പ്രവർത്തിക്കെതിരെ ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി..
പൊലീസിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്പ്യാരേത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.