വെള്ളത്തിൽ മുങ്ങിയ ചക്കുളത്തുകാവ് ക്ഷേത്രം
ആലപ്പുഴ: കിഴക്കൻ വെള്ളത്തിെൻറ കുത്തൊഴുക്കിനൊപ്പം നദികളും കരകവിഞ്ഞതോടെ കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങി. ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതി അതിരൂക്ഷം. ചെങ്ങന്നൂരിൽ 2018ലെ മഹാപ്രളയത്തിെൻറ സമാനരീതിയിലാണ് ജലനിരപ്പ് ഉയർന്നത്. അച്ചൻകോവിലാർ, പമ്പ, മണിമല നദികൾ കരകവിഞ്ഞായിരുന്നു ദുരിതം. ചെങ്ങന്നൂർ നഗരസഭയിലെ മംഗലം, ഇടനാട്, അങ്ങാടിക്കൽ, കീഴ്ശേരിമേൽ തുടങ്ങിയ പ്രദേശങ്ങളിലും വെൺമണി, ചെറിയനാട്, മുളക്കുഴ െകാടാംതുരുത്ത്, പെരളശ്ശേരി, എണ്ണയ്ക്കാട്, പാണ്ടനാട്, തിരുവൻവണ്ടൂർ, മാന്നാറിെൻറ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
ഞായറാഴ്ച മഴക്ക് നേരിയശമനമുണ്ടായിരുന്നെങ്കിലും പുലർച്ചയാണ് വീടുകളിലേക്ക് ജലം അതിവേഗം ഇരച്ചുകയറിയത്. നേരംെവളുത്തപ്പോൾ മാത്രമാണ് പലരും മഴദുരിതം തിരിച്ചറിഞ്ഞത്. ഇതോടെ, പലർക്കും പുറത്തിറങ്ങാൻ മാർഗമില്ലാതായി.
ജില്ലഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ അവലോകനയോഗം ചേർന്നാണ് രക്ഷാദൗത്യമൊരുക്കിയത്. മത്സ്യഫെഡിെൻറ വള്ളങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തി. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, സന്നദ്ധസംഘടനകൾ, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചാണ് മണിക്കൂറുകൾ കുടുങ്ങിക്കിടന്നവരെ കരക്കെത്തിച്ചത്.
അപ്പർകുട്ടനാട് മേഖലകളായ നെടുമ്പ്രം, നീരേറ്റുപുറം, എടത്വ, മുട്ടാർ, തലവടി, കരുവാറ്റ, തകഴി, ആയാപറമ്പ്, വീയപുരം അടക്കമുള്ള പ്രദേശങ്ങളിലെ മിക്ക വീടുകളും െവള്ളത്തിലായി. അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രം, ചക്കുളത്തുകാവ്, നീരേറ്റുപുറം, എടത്വ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ െവള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ചക്കുളത്തുകാവ് ദേവീക്ഷേത്രവും വെള്ളത്തിൽ മുങ്ങി. തലവടി പഞ്ചായത്തിൽ ഒറ്റപ്പെട്ട 40 കുടുംബങ്ങളെ ഡിങ്കി ബോട്ടിലാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം ദുഷ്കരമായി. മനയ്ക്കച്ചിറ, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംകര, മങ്കൊമ്പ്, അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. വലിയവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. ഉൗരാളുങ്കൽ സൊെസറ്റിയുടെ എ.സി റോഡ് നിർമാണപ്രവർത്തനവും നിർത്തി. സമീപത്തെ വീടുകളിലും പറമ്പിലും പാടങ്ങളിലും വെള്ളംനിറഞ്ഞു. കൃഷ്ണപുരം-നാരകത്തറ, മങ്കൊമ്പ് വികാസ് മാർഗ്, സിവിൽ സ്റ്റേഷൻ, ചതുർഥ്യാകരി-പൊട്ട് മുപ്പത്, കൊടുപ്പുന്ന-തായങ്കരി റോഡും സമീപത്തെ താഴ്ന്നപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും മുട്ടറ്റത്തിന് മുകളിലാണ് വെള്ളം. അമ്പലപ്പുഴ, കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട് ഭാഗങ്ങളിൽ താമസിക്കുന്ന തീരദേശവാസികളും ഭീതിയിലാണ്.
മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് ചെങ്ങന്നൂർ
ആലപ്പുഴ: 2018ലെ പ്രളയദുരിതകാലത്തിന് സമാനരീതിയിലാണ് ചെങ്ങന്നൂരിൽ പലയിടത്തും ജലനിരപ്പ് ഉയർന്നത്. ചെങ്ങന്നൂർ നഗരസഭ, ചെറിയനാട്, മുളക്കുഴ, െകാടാംതുരുത്ത്, പെരളശ്ശേരി, വെൺമണി, പാണ്ടനാട്, തിരുവൻവണ്ടൂർ, മാന്നാറിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത്. ഒറ്റപ്പെട്ടും അല്ലാതെയും കുടുങ്ങിയ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നൂറുകണക്കിന് വീടുകൾ െവള്ളത്തിലാണ്.
പമ്പ, മണിമല, അച്ചൻകോവിലാർ നദികൾ കരകവിഞ്ഞ് ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കിലാണ് വെള്ളപ്പൊക്കമുണ്ടായത്. അടിയന്തരസാഹചര്യം നേരിടാൻ മത്സ്യഫെഡ് 18 വള്ളമാണ് സജ്ജമാക്കിയത്. തോട്ടപ്പള്ളിയിൽനിന്ന് വള്ളങ്ങൾ ചെങ്ങന്നൂരിലെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സഞ്ചാരമാർഗം അടഞ്ഞ് െവള്ളംനിറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങിയവരെ എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, സന്നദ്ധസംഘടനകൾ, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കിടപ്പുരോഗികളും കുട്ടികളും സ്ത്രീകളും അടക്കമുള്ളവരായിരുന്നു ഏറെയും. അച്ചൻകോവിലാർ കരകവിഞ്ഞ് ശാർങ്ഗക്കാവ് ദേവിക്ഷേത്രം വെള്ളത്തിലായി. എം.സി റോഡിൽ പുത്തൻകാവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ-തിരുവല്ല, ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ പലയിടത്തും വെള്ളം കയറി ഗതാഗത തടസ്സം നേരിട്ടു. അപ്പർ കുട്ടനാട് മേഖലകളായ നെടുമ്പ്രം, നീരേറ്റുപുറം, എടത്വ, മുട്ടാർ, തലവടി, കരുവാറ്റ, തകഴി, ആയാപറമ്പ്, വീയപുരം അടക്കമുള്ള പ്രദേശങ്ങളിലെ മിക്ക വീടുകളും െവള്ളത്തിലായി. കുട്ടനാട്ടിലെ താഴ്ന്നപ്രദേശങ്ങൾ പൂർണമായും മുങ്ങി. പുളിങ്കുന്ന്, കാവാലം, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഞായറാഴ്ച മഴ മാറിനിന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.