Posted On
date_range Updated On
date_range ബിവറേജസ് പ്രീമിയം കൗണ്ടറിൽനിന്നും മദ്യം മോഷ്ടിച്ചയാൾ പിടിയിൽ
ചെങ്ങന്നൂർ: മൂന്ന് തവണ മദ്യം മോഷ്ടിച്ചയാൾ നാലാം തവണ പിടിയിലായി. ചെങ്ങന്നൂർ ബിവറേജസ് ഔട്ട് ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നും വില കൂടിയ വിദേശ മദ്യം മോഷ്ടിക്കവെയാണ് സംഭവം.
ഓതറ കോഴിമല തൈപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസൻ (43) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
പ്രീമിയം കൗണ്ടറിൽ നിന്നും മോഷ്ടിച്ച 1800 രൂപ വില വരുന്ന രണ്ട് കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാർ പിടി കൂടിയത്. ഇവിടെ നിന്നും നേരത്തെ മൂന്ന് തവണ സമാനമായ രീതിയിൽ ഇയാൾ മദ്യം കടത്തിയിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.