Posted On
date_range Updated On
date_range ശബരിമല ദർശനത്തിന് യുവതിയെത്തി; പ്രതിഷേധത്തെത്തുടർന്ന് ചെങ്ങന്നൂരിൽനിന്ന് മടങ്ങി
ചെങ്ങന്നൂർ: ശബരിമല ദർശനത്തിനായി എത്തിയ യുവതി പ്രതിഷേധത്തെ തുടർന്ന് ചെങ്ങന്നൂരിൽനിന്ന് തിരിച്ചുപോയി. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണ് തമിഴ്നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരിലെത്തിയത്. കൊല്ലം സ്വദേശിനിയാണെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. തമിഴും ഇംഗ്ലീഷും ഇടകലർത്തി സംസാരിച്ച യുവതിക്ക് മാനസിക പ്രശ്നമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിലാണ് ഇവർ ചെങ്ങന്നൂരിൽ വന്നതെന്ന് കരുതുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിൽ കയറുകയായിരുന്നു. പിന്നീട്, തീർഥാടകരിൽ ചിലരുടെ പ്രതിഷേധത്തത്തുടർന്ന് ബസിൽനിന്നിറങ്ങി. സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് യുവതിയുമായി സംസാരിച്ച് മടങ്ങിപ്പോകാൻ നിർദേശിച്ചു. പൊലീസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിച്ച യുവതി തിരുവനന്തപുരം ബസിൽ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.