Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്‍മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജോലി ചെയ്തിരുന്ന സ്ഥലത്തിൻ സമീപത്തുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്. ആക്രമണത്തിൽ മണിയുടെ വയറിന് കുത്തേറ്റിട്ടുണ്ട്. 16 തുന്നലുകളാണുള്ളത്.
22 ലധികം തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്..കാട്ടുപന്നി മണിയുടെ നേര്‍ക്കു ചാടി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. മണിയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.