Posted On
date_range Updated On
date_range പുകയില ഉൽപന്നം പിടികൂടി
ചെങ്ങന്നൂർ: അപകടത്തിൽപെട്ട കാറിൽനിന്ന് കടത്തുന്നതിനിടെ 15,000 പാക്കറ്റ് ഹാൻസ് പിടികൂടി. എം.സി. റോഡിൽ മുളക്കുഴയിൽ ഞായറാഴ്ച രാത്രി ബൈക്കും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട കാറിൽനിന്ന് ഓട്ടോയിൽ കടത്തുമ്പോഴാണ് പുകയില ഉൽപന്നം പിടികൂടിയത്.
ചെങ്ങന്നൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കിന് പിന്നിലായി രണ്ടു കാർ ഇടിച്ചായിരുന്നു അപകടം. ഏറ്റവും പിന്നിൽ ഇടിച്ച വാഗൺആർ കാറിൽനിന്ന് ഹാൻസുമായി ഓട്ടോയിൽ രക്ഷപ്പെട്ട സംഘത്തെ ചെങ്ങന്നൂർ പൊലീസ് പിന്തുടർന്ന് പള്ളിപ്പടി ഭാഗത്തുവെച്ച് തടയുകയായിരുന്നു. പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.