Posted On
date_range Updated On
date_range ആഡംബര കാറിൽ വന്നവർ ചത്ത നായയെ റോഡിൽ വലിച്ചെറിഞ്ഞു
ചെങ്ങന്നൂർ: ആഡംബര കാറിൽ വന്നവർ ചത്ത നായയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. മാവേലിക്കര കോഴഞ്ചേരി എം.കെ റോഡിൽ പുലിയൂർ പേരിശ്ശേരിയിൽ ഞായറാഴ്ച രാത്രി 7.30നാണ് സoഭവം.
പേരിശ്ശേരി തൃപ്പേരൂർ കുളങ്ങര ക്ഷേത്രത്തിന് സമീപം വന്നുനിന്ന ആഡംബര കാറിനുള്ളിൽനിന്നാണ് നായയെ റോഡിലേക്ക് തള്ളിയത്. ഇതുകണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും കാർ ഓടിച്ചുപോയി.
തുടർന്ന് പുലിയൂർ പഞ്ചായത്തംഗത്തെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയെടുക്കാൻ വിമുഖത കാട്ടിയതായി സമീപവാസികൾ പറഞ്ഞു. നായയുടെ കഴുത്തിൽ ബെൽറ്റും ചങ്ങലയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.