ശബരിമല സീസൺ തുണച്ചു; വരുമാനത്തിൽ ടോപ് ഗിയറിട്ട്​ ചെങ്ങന്നൂർ ഡിപ്പോ

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം പി​ന്നി​ടു​മ്പോ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ആ​ശ്വാ​സം. വ​രു​മാ​ന​ത്തി​ൽ കു​തി​ച്ചു​ക​യ​റി​യ​തോ​ടെ ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​ ആ​ശ്വാ​സ​ത്തി​ലാ​ണ്. കോ​വി​ഡ് പി​ടി​മു​റു​ക്കി​യ 2020-21 സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച്​ 90 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. കോ​വി​ഡ്കാ​ല​ത്തെ മാ​ന്ദ്യം ഡി​പ്പോ​യെ ബാ​ധി​ച്ചി​ല്ല. ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ വ​രു​മാ​നം 3.12 കോ​ടി പി​ന്നി​ട്ടു. മു​ൻ​വ​ർ​ഷം (2020-21) സീ​സ​ൺ പൂ​ർ​ത്തി​യാ​യ​പ്പോ​ഴും ആ​കെ കി​ട്ടി​യ​ത് 34.77 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച്‌ 41 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ വ​രു​മാ​നം ര​ണ്ടു​കോ​ടി രൂ​പ​ക്ക​ടു​ത്ത്​ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, മ​ക​ര​വി​ള​ക്കി​ന്​ മു​ന്നോ​ടി​യാ​യി, പി​ന്നീ​ടു​ള്ള 21 ദി​വ​സ​ത്തി​ൽ 1.12 കോ​ടി രൂ​പ കി​ട്ടി. മ​ക​ര​വി​ള​ക്കി​നു ഒ​രാ​ഴ്ച മു​മ്പ്​​ ദി​വ​സേ​ന​യു​ള്ള സ​ർ​വി​സ് ശ​രാ​ശ​രി 60ൽ​നി​ന്ന്‌ 75 ആ​യി ഉ​യ​ർ​ത്തി. ഒ​രു​ദി​വ​സം 78 സ​ർ​വി​സ് വ​രെ പോ​യി​രു​ന്നെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​മാം 16 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന്‌ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ടി​ക്ക​റ്റെ​ടു​ത്ത്​ ശ​ബ​രി​മ​ല​യ്ക്ക്​ യാ​ത്ര ചെ​യ്ത​ത്​ 2,57,608 തീ​ർ​ഥാ​ട​ക​രാ​ണ്. 1640 സ​ർ​വി​സും 1866 ട്രി​പ്പും ഓ​ടി. ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന്​ മാ​ത്രം 38 ബ​സാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി​രു​ന്ന ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​കെ ന​ട​ത്തി​യ​ത് 244 സ​ർ​വി​സാ​യി​രു​ന്നു. 17 ബ​സാ​ണ് ഓ​ടി​യ​ത്.

Tags:    
News Summary - Sabarimala season helped KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.