Posted On
date_range Updated On
date_range ആൾ താമസമില്ലാത്ത ഇരുനില വീട്ടിൽ നിന്നു കഞ്ചാവ് പിടികൂടി
ചെങ്ങന്നൂർ: ആൾ താമസമില്ലാത്ത ഇരുനില വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ആർ. ജയരാജിന്‍റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുണ്ടൻകാവിനു സമീപമുള്ള വീട്ടിൽ നിന്നു 2.800 കി.ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പുലിയൂർ ചാന്ത് പുരത്തിൽ വീട്ടിൽ കെ. ജോൺ ( 40), പത്തനംതിട്ട , മല്ലപ്പള്ളി കുടമാൻകുളം കുന്നംതടത്തിൽ വീട്ടിൽ കെ.ജി. ഗോപു (26) എന്നിവരെ സംഭവസ്ഥലത്തു നിന്നു പിടികൂടി. ഇവരുടെ പക്കൽ നിന്നു രണ്ട് വിലപിടിപ്പുള്ള മൊബൈൽ ഫോണും 8500 രൂപയും കണ്ടെടുത്തു. ഒരു ബൈക്കും ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസർ കെ.പി. പ്രമോദ്, സി.ഇ.ഒമാരായ അനു, ദീപു, പത്മകുമാർ , താജുദ്ദീൻ , വിജയലക്ഷ്മി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.