കേരളാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് 41ാം റാങ്ക് നേടിയ നിവേദ്യ വി. നായരെ മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി അഭിനന്ദിക്കുന്നു
Posted On
date_range Updated On
date_range റാങ്ക് ജേതാവിനെ തേടി മന്ത്രി വീട്ടിലെത്തി
ചെങ്ങന്നൂർ: കേരളാ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയിൽ 41ാം റാങ്കും,ജെ.ഇ.ഇ മെയിൻ പ്രവേശന പരീക്ഷയിൽ കേരളത്തിലെ പെൺകുട്ടികളിൽ ഒന്നാംസ്ഥാനവും നേടിയ നിവേദ്യ വി. നായരെ മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി അഭിനന്ദിച്ചു.
തിരുവൻവണ്ടൂർ മഴുക്കീർ സുരഭിയിൽ ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്.എസ് അധ്യാപിക സന്ധ്യാറാണിയുടെയും മകളാണ് നിവേദ്യ. കരുണ പെയിൻ ആൻഡ്പാലിയേറ്റീവ് കെയർ സൊസൈറ്റി തിരുവൻവണ്ടൂർ മേഖല കമ്മിറ്റിയുടെ ഉപഹാരം നിവേദ്യയ്ക്ക് മന്ത്രി സമ്മാനിച്ചു.
കരുണ ജനറൽ സെക്രട്ടറിഎൻ ആർ. സോമൻപിള്ള, തിരുവൻവണ്ടൂർ മേഖലാ കൺവീനർ എം.കെ. ശ്രീകുമാർ, പി.എസ്. ബിനുമോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.