Posted On
date_range Updated On
date_range എം.സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻ വണ്ടൂർ കല്ലിശ്ശേരി പറയനക്കുഴി ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലിയൂർ പേരിശ്ശേരിയിൽ കൈപ്പള്ളിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് മധുര അരുൾ ദാസ് പുരം തത്തനേരി അയ്യനാർ സ്ട്രീറ്റ് ഡോർ നമ്പർ 3ലെ സെൽവരാജിന്‍റെ മകൻ എസ്. രാജൻ (രാജേഷ് -34 ) ആണ് മരിച്ചത്. വർഷങ്ങളായി പ്രദേശത്ത് മീൻ കച്ചവടം ചെയ്യുകയായിരുന്നു ഇയാൾ.
വെള്ളിയാഴ്ചരാത്രി 9 മണിക്കു ശേഷമാണ് അപകടം. കച്ചവട ആവശ്യാർഥം രാജേഷ് ബൈക്കിൽ സഞ്ചരിക്കവെ പ്രാവിൻ കൂടിനു സമീപം സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രാജേഷിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.