Posted On
date_range Updated On
date_range വേണമെങ്കിൽ ചക്ക കശുമാങ്ങ രൂപത്തിലുമാകും
ചെങ്ങന്നൂർ: വരിക്കപ്ലാവിൽ കശുമാങ്ങയുടെ ആകൃതിയിൽ ചക്കയുണ്ടായത് കൗതുകമായി. തിരുവൻവണ്ടൂർ ഇരമല്ലിക്കര തോണ്ടുതറയിൽ വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടിലെ വരിക്കപ്ലാവിലാണ് കശുമാങ്ങയുടെയും കശുവണ്ടിയുടെയും ആകൃതിയിൽ ചക്ക ഉണ്ടായത്.
മൂന്നുമാസം മുമ്പാണ് പ്ലാവിൽ ചക്ക പിടിച്ചിരിക്കുന്നതായി കാണുന്നത്. കഴിഞ്ഞ ദിവസമാണ് രൂപസാദൃശ്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഇതിനൊപ്പം ഉണ്ടായ ചക്കകൾ വിളഞ്ഞതുമില്ല. ഇതൊഴികെ മറ്റുള്ളവക്ക് ഇതിെനക്കാൾ വലുപ്പവും ഉണ്ട്. വിളഞ്ഞ ചക്കയുടെ ഉളളിൽ നാല് ചുള ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.